ചൂട്ടുമിന്നിച്ചവർ..

Sunday, 17 January 2010

വെടിമരുന്നു മണക്കുന്ന വഴികള്‍.!2009 പടിയിറങ്ങുമ്പോള്‍ ചുവരില്‍ അവശേഷിപ്പിച്ചുപോയ ചിത്രങ്ങളുടെ പുനര്‍വായന നവജീവിത സാഹചര്യങ്ങളില്‍ അനിവാര്യമാവുകയാണ്‌. രണ്ടാം ലോകമഹായുദ്ധത്തിനു മുന്‍പുള്ള വന്‍ സാമ്പത്തിക മാന്ദ്യത്തിന്റെ സമാനതകളിലൂടെയുള്ള ഒരു യാത്ര. സാമ്പത്തിക പ്രതിസന്ധിക്കുപുറമേ, ഭക്ഷ്യ പ്രതിസന്ധിയും, ഊര്‍ജ്ജക്ഷാമവും, വിലക്കയറ്റവും, രാഷ്ട്രീയ പ്രതിസന്ധികളും, തീവ്രവാദ ശൃംഖലകളും കളം മറന്നാടുകയാണ്‌ ; വരാനിരിക്കുന്ന ദിനങ്ങളെപ്പറ്റി അശുഭസൂചനകള്‍ മാത്രം നല്‍കിക്കെണ്ട്‌. ലോകം മുഴുവന്‍ തങ്ങളുടെ  വരുതിയിലെന്നഹങ്കരിച്ചിരുന്ന "ഇന്ത്യയുടെ സ്വന്തം " അമേരിക്കയുടെ കടപ്പത്രത്തില്‍ 70 ശതമാനവും കൈക്കലാക്കി ചൈന മുന്നേറുമ്പോള്‍ ലോകം ഡോളറിനെയും കൈയ്യൊഴിഞ്ഞു.

യൂറോപ്യന്‍ വിപണി 'ചാഞ്ചാടിയാടി ' ഉറക്കത്തിലാണ്‌. ബാങ്കുകള്‍ ഇടിഞ്ഞു വീണുകൊണ്ടിരിക്കുന്നു, സാമ്പത്തിക പാക്കേജുകളുടെ ഉദാരവത്കരണത്തിലും. ഡോളറിന്റെ ഇടിവില്‍ താരതമ്യേന ഉപയോഗമില്ലാത്ത സ്വര്‍ണ്ണം തൊണ്ണൂറുകളിലെ സ്വന്തം ജാതകം തിരുത്തിയെഴുതി. ഇതിനൊപ്പം ഇതര ലോഹങ്ങളുടെ വിലയും കുതിച്ചുയര്‍ന്നു. വ്യാവസായിക അസംസ്കൃത വസ്തുക്കള്‍ വന്‍തോതില്‍ സമാഹരിച്ച്‌ ചൈന വരാനിരിക്കുന്ന ദൌലഭ്യവും അതുവഴി ഉണ്ടായെക്കാവുന്ന വിപണന സാധ്യതയും ദീര്‍ഘവീക്ഷണം ചെയ്യുന്നു.

സമ്പന്ന രാജ്യങ്ങളില്‍(?) വാഹന വ്യവസായ രംഗം സങ്കീര്‍ണ്ണ പ്രതിസന്ധിയിലാണ്‌. ഫോര്‍ഡും ജനറല്‍ മോട്ടോര്‍സും മുങ്ങിത്താഴ്ന്നു. നമ്മുടെ ടാറ്റാ വമ്പന്‍ കാര്‍ കമ്പനികള്‍ വിലക്കെടുക്കുന്നു. എണ്ണപ്പണത്തിന്റെ ഹുങ്കില്‍ മാത്രം തങ്ങളെ ഒന്നും ബാധിക്കില്ലെന്നു ഊറ്റംകൊണ്ടിരുന്ന അറബ്‌ രാജ്യങ്ങള്‍ക്കും അടിതെറ്റി. അറബ്‌ രാജ്യങ്ങളുടെ കൊടിയടയാളമായിരുന്ന ദുബായ് വേള്‍ഡിനെ കടക്കെണിയില്‍നിന്നു താല്‍കാലികമായെങ്കിലും രക്ഷിച്ചത് അബുദാബിയുടെ നൂറുകോടി ഡോളറിന്റെ കൈത്താങ്ങാണ്‌. എണ്ണസമ്പന്നമായ മറ്റ് അറബ്‌ രാജ്യങ്ങള്‍ക്ക് ഉടന്‍ ഭീഷണിയില്ലെങ്കിലും ദുബായ്‌ എങ്ങനെ ഈ പ്രതിസന്ധിയെ മറികടക്കുമെന്നത്‌ ഒരു സാമ്പത്തിക സമസ്യയാണ്‌.

എല്ലാ രാജ്യങ്ങളും വലിപ്പച്ചെറുപ്പം നോക്കാതെ പരസ്പരം സഹകരിക്കുന്ന വിശാലനയം രൂപപ്പെടുത്തുമ്പോള്‍ ചൈന മറ്റ്‌ 77 രാജ്യങ്ങളുമായിച്ചേര്‍ന്ന്‌ കോപ്പന്‍ഹേഗനില്‍ 'ബഹുധ്രുവലോകം' വളര്‍ത്തുമ്പോള്‍ ഇന്‍ഡ്യ മറ്റുള്ളവരുടെ പ്രശ്നത്തില്‍നിന്നകന്ന്‌, അമേരിക്ക മാത്രം മതിയെന്ന്‌ വിലപിച്ച്‌ ഒറ്റപ്പെടുന്നതും നാം കണ്ടു.

മുംബൈ ആക്രമണത്തിന്റെ ഭീതിയില്‍ വിറങ്ങലിച്ച വര്‍ഷമൊടുങ്ങുമ്പോള്‍, മുഖ്യ സൂത്രധാരന്‍ ഡേവിഡ് ഹെഡ്‌ലി എന്ന സി.ഐ.എ. യുടെ ഡബിള്‍ ഏജന്റിന്റെ പൂര്‍വ്വ ചരിത്രം മറക്കാന്‍ അമേരിക്ക പണിപ്പെടുന്നു; ഇന്‍ഡ്യയെ നിര്‍ബന്ധിക്കുന്നു. ദോഷം പറയരുത്, തൊട്ടടുത്ത അയല്‍രാജ്യങ്ങളോടെല്ലാം ശക്തവും, ഒട്ടും മോശമല്ലാത്തതുമായ പിണക്കങ്ങളിലേക്ക്‌ നാം എത്തിച്ചേര്‍ന്നിരിക്കുകയാണ്‌.

തമ്മില്‍ ഭേദം തൊമ്മനെന്നമട്ടില്‍ ഇന്‍്‌ഡ്യയും ചൈനയും മാത്രം പിടിച്ചുനില്‍പ്പിന്‌ തീവ്രശ്രമം തുടരുന്നതും നാം കണ്ടു, പോയ വര്‍ഷം. ഉയര്‍ന്ന ജനസംഖ്യയാണ്‌ ഈ രാജ്യങ്ങളുടെ ശാപം എന്നായിരുന്നു എഴുപതുകളിലെ വിലയിരുത്തല്‍. ഇന്ന്‌ അതേ ജനത ഈ രാജ്യങ്ങളുടെ അത്താണിയാകുന്നു. ലോകത്തെ ഏറ്റവും വലിയ കമ്പോളങ്ങളാണ്‌ ഇന്നീ രാജ്യങ്ങള്‍. അടിസ്ഥാന സൌകര്യങ്ങള്‍പോലും അന്യമായ ഈ രാജ്യത്തെ സാധാരണക്കാരിലാണ്‌ പറിഞ്ഞാറിന്റെ വിപണന പ്രതീക്ഷ.

രാഷ്ട്രീയ അഴിമതികള്‍, മണ്ണിന്റെ മക്കള്‍ വാദം, വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍, മത തീവ്രവാദം, നിയമവാഴ്ചയുടെ തകര്‍ച്ച, അമേരിക്കല്‍ വിധേയത്വം,ഇവ ഒഴിവാക്കിയാല്‍ ചൈനയേയും കടത്തിവെട്ടാനാവുന്ന ശക്തിയായി ഇന്‍ഡ്യക്ക് ഉയരാമെന്ന് 2009 സൂചന നല്‍കുന്നു.
ആഗോളതാപനം ഉണ്ടാക്കാവുന്ന ഭക്ഷ്യപ്രതിസന്ധികൂടി കണക്കിലെടുത്താല്‍, നിലവിലുള്ള ഭക്ഷ്യക്ഷാമം രൂക്ഷമാകാനും, വിലക്കയറ്റം ഭീതിതമാകാനുമുള്ള സാധ്യതയേറെയാണ്‌. പ്രവചനങ്ങള്‍ ഏഷ്യ, ആഫ്രിക്കാ വല്‍കരകള്‍ കൊടും ക്ഷാമത്തിന്‌ അടിപ്പെടും എന്നു പറയുന്നു. കടുത്ത ക്ഷാമങ്ങളൂം ഭക്ഷ്യപ്രതിസന്ധിയും വിലക്കയറ്റവും വിതറുന്ന തീപ്പൊരികള്‍ പടര്‍ന്നുപിടിക്കാവുന്നതരത്തില്‍ സാമ്പത്തികപ്രതിസന്ധിയും ചേരുമ്പോള്‍ ആളിപ്പടരുന്ന യുദ്ധത്തിനുള്ള സാധ്യത മണക്കുന്നുണ്ടോ, വരും നാളുകളില്‍ ?

9 comments:

 1. "നിങ്ങള്‍ക്കു കഴിയുമോ സ്നേഹിതാനവാഗതം പൊന്നു -
  പൂശുമ്പോള്‍പുത്തന്‍ഭാരതം പാകിപ്പൊക്കാന്‍"

  ReplyDelete
 2. പുതുവര്‍ഷം, പുതിയ ബ്ലോഗ്, പുതിയ പോസ്റ്റ്‌ !
  എന്താ ഉദ്ദേശം? :-)

  ReplyDelete
 3. ചൂട്ടുകറ്റ കൊള്ളാം... നല്ല ലേഖനം....

  എങ്കിലും 2009 ലും നേരിട്ട ഏറ്റവും വലിയ പ്രശ്നമായ സാമ്രാജ്യത്വ ഭീകരതയെ കുറിച്ച് വിട്ടു പോയോ എന്നൊരു സംശയം.

  ReplyDelete
 4. ചൂട്ടുകറ്റ!
  ഒരു കാലഘട്റ്റത്തെ ഓർമ്മിപ്പിക്കുൻ പേര്...
  എരിഞ്ഞു കത്തട്ടെ, കൂരിരുട്ടിൽ!

  ReplyDelete
 5. പ്രിയ പ്രദീപ്‌
  പുതുവര്‍ഷത്തിന്റെ അഭിവാദ്യങ്ങള്‍.
  പുതിയ ബ്ലോഗ്‌ നന്നായി. നല്ല ഡിസൈന്‍. വരള്‍ച്ചയില്‍ വേഴാംബലിനു നല്ല പ്രതീക്ഷയുണ്ട്. കളിവള്ളം തുഴയുന്ന മഴ.... അത് യാഥാര്‍ഥ്യമാവും.പ്രതീക്ഷയോടൊപ്പം ശക്തമായ പോരാട്ടം വരും നാളുകളെ ധന്യമാക്കും. ലോകം വലിയ ധനികനായ കച്ചവടക്കാരനായി മാറുന്നു. എന്തും ചെയ്യാന്‍ മടിയില്ലാത്ത ശാസ്ത്രം മുന്നേറുന്നു. സാമൂഹ്യവല്കരണം അന്യമാകുന്നു. ഇവിടെ എല്ലാ പോരാട്ടങ്ങള്‍ക്കും പ്രസക്തിയുണ്ട്. മലരാരന്യത്തില്‍ നടുവൊടിഞ്ഞു പനിയെടുക്കുമ്പോഴും മനസ്സില്‍ തീ നംബുകളോടെ ചിന്തിക്കുന്ന നിങ്ങളെ പ്പോലുള്ളവര്‍ പോരടുന്നവര്‍ക്ക് ആവേശമാണ്‌
  ടി പി സുധാകരന്‍

  ReplyDelete
 6. Pradeep, seeing this blog name I naturally expected an incinerating ‘choottu’ (choottukatta), as the title photo but this comes in a sharp contrast esply to the blog’s name. no doubt its superb. Am now so eager to know wht it symbolizes..a solitude or awaiting a renaissance? that paper-toy-boat makes me nostalgic too of bygone tender days. In your very first posting here you adverted on a variety of very contemporary issues which are so notable though am fairly dissenting to the surmise. anyhow all the best.

  ReplyDelete
 7. ശിവ,
  ഈ വര്‍ഷം ഒന്നു തകര്‍ക്കാമെന്നു കരുതി.
  ചിന്തകാ,
  സാ‍മ്രാജ്യത്യഭീകരത എന്നത് പോയ വര്‍ഷത്തെമാത്രം വിഷയമാണെന്നു ഞന്‍ കരുതുന്നില്ല.
  ജയന്‍ഏവൂര്‍‌,
  കുറേക്കാലം വെളിച്ചം‌ പകര്‍‌ന്നതല്ലേ,കിടക്കട്ടെ അതിന്റെ ഓര്‍‌മ്മയ്ക്ക്..
  അങ്കിള്‍‌,റ്റി.പി.എസ്,
  വരവിനു നന്ദി.
  അനൂപ്,
  എല്ലാം അപ്രതീക്ഷിതമാണല്ലോ...!

  ReplyDelete
 8. This comment has been removed by the author.

  ReplyDelete